ബൈക്കിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചുപറിക്കുന്നതിനിടെ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ബംഗളുരു നെലമംഗലയിൽ ആണ് സംഭവം. ഹസ്കൂർ സ്വദേശി ജ്യോതി(45)യാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
|
രാവിലെ ആറോടെ വീടിന് പുറത്ത് തൂത്തുവാരാൻ ഇറങ്ങിയപ്പോഴാണ് ജ്യോതി മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: ബൈക്കില്‍ കാറിടിച്ചുകയറി സഹോദരങ്ങള്‍ മരിച്ചു; സഹോദരിയുടെ വിവാഹം നടക്കാനിരുന്നത് ഏപ്രില്‍ രണ്ടിന്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


