20
Feb 2026
Tue
20 Feb 2026 Tue
SIT submits report of deposit of Thantrhri Rajeevaru and wife

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപകണക്കുകള്‍ കോടതിയില്‍ ഹാജരാക്കി എസ്‌ഐടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി റിപോര്‍ട്ട് നല്‍കി. രാജീവരുടെ ജാമ്യാപേക്ഷയില്‍ ഈമാസം 18നാണ് കോടതി വിധി പറയുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024-25 സാമ്പത്തിക വര്‍ഷം തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡില്‍ നിന്നു 7,26,000 രൂപ കൈപ്പറ്റിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകന്‍ എന്ന ഗണത്തില്‍ തന്ത്രി ഉള്‍പ്പെടുമെന്നും എസ്‌ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ഉദ്വോഗസ്ഥന്‍ അല്ലെങ്കിലും തന്ത്രി ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നയാളാണ്. ദേവസ്വം ബോര്‍ഡില്‍ നിന്ന് പല സമയങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റിയെന്നും എസ്‌ഐടിയുടെ റിപോര്‍ട്ടിലുണ്ട്.

ALSO READ: മയക്കുമരുന്ന് വിൽപ്പനയ്ക്ക് മകനൊപ്പം പിടിയിലായ അഭിഭാഷക ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക