06
Sep 2023
Fri
06 Sep 2023 Fri

വിദ്യാര്‍ഥികളെ കയറ്റിയില്ല; ബസ് പിന്നോട്ടെടുപ്പിച്ച് MVD; കയറ്റാത്ത ബസ്സുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ പരാതിപ്പെടാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പറ്റ: വിദ്യാര്‍ഥികളെ കയറ്റാതെ പുറപ്പെട്ട സ്വകാര്യബസ്സിനെ പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് (എം.വി.ഡി). ഇന്നലെ വൈകീട്ട് 5.15ഓടെ കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. കല്‍പറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂളിന് മുന്നില്‍വച്ച് വിദ്യാര്‍ഥികള്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.

എന്നാല്‍ ഈ സമയം ഇതുവഴി വരുകയായിരുന്ന മോട്ടോര്‍വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ സംഭവം പട്ടു. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അനൂപ് വര്‍ക്കി, എം.വി.ഡി വി.വി വിനീത് എന്നിവരുടെ നേതൃത്വത്തില്‍ ബസ് തടയുകയും പിന്നോട്ടെടുത്ത് വിദ്യാര്‍ഥികളെ കയറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. നൂറുമീറ്ററോളം ബസ് പിന്നോട്ടെടുപ്പിച്ച് സ്‌റ്റോപ്പില്‍നിന്ന് വിദ്യാര്‍ഥികളെ കയറ്റിയശേഷമാണ് യാത്ര തുടരാന്‍ അനുവദിച്ചത്.

ബസ്സുകള്‍ക്കെതിരെ പരാതിപ്പെടാം
നിര്‍ത്താതെ പോകുന്ന ബസ്സുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാന്‍ സംവിധാനമുണ്ടെന്നും വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കുനേരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 9188963112 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക