കൈവശം മാരക LSD സ്റ്റാമ്പ്, വയനാട്ടില്‍ ലഹരി മരുന്നുമായി മുംബൈ സ്വദേശിനി പിടിയില്‍
|
കല്‍പ്പറ്റ: മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാന്‍ ശ്രമിച്ച യുവതി വയനാട്ടില്‍ പിടിയില്‍. മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സില്‍ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്.
ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന 0.06 ഗ്രാം തൂക്കമുള്ള എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.
മൈസൂര്‍ ഭാഗത്തു നിന്നു കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബംഗളൂരുവിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.
സ്റ്റാമ്പുകള്‍ ബാംഗഌരിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്.ഐമാരായ സി.എം സാബു, രാധാകൃഷ്ണന്‍, സി.പി.ഒമാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


