കൊച്ചി: ബാങ്കോക്കില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മുംബൈ സ്വദേശിനികളായ യുവതികളുടെ കൈവശം ഹൈബ്രിഡ് കഞ്ചാവ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവ് സഹിതം കസ്റ്റംസ് ആണ് പിടികൂടിയത്.
|
സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കല്‍ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ബാഗേജില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്.
ഇരുവരെയും അങ്കമാലി കോടതിയില്‍ ഹാജരാക്കി.
Mumbai natives found with hybrid cannabis after landing in Kochi


