കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അലുവ അതുലിനെയാണ് കാർ തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് ആക്രമണം. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.
|
ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം മാർച്ച് 27നാണ് ജിം സന്തോഷ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
ALSO READ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു




