വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആണ് സംഭവം. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാൻ ആണ് മരിച്ചത്. വെള്ളി രാത്രിയോടെയായിരുന്നു സംഭവം.
|
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐസാന്റെ ഖബറടക്കം ശനിയാഴ്ച വൈകിട്ട് 7.30ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ: ഒരു വയസ്സുള്ള മകളെ കഴുത്തുഞെരിച്ചുകൊന്നു; പോലീസ് ചോദ്യം ചെയ്യലിൽ കാരണം വെളിപ്പെടുത്തി അമ്മ



