01
Aug 2023
Sun
01 Aug 2023 Sun

കോട്ടയം: വഴക്കിനിടെ കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചു. അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്ത് വച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം. മണിയങ്ങാട്ട് ഫിലിപ്പിനാണ് കടിയേറ്റത്. മൂക്ക് മുറിഞ്ഞ ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഫിലിപ്പിനെ ആക്രമിച്ച ജോര്‍ജിനും പരിക്കേറ്റു. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ ജോര്‍ജ് കത്തി വീശുകയും ഇത് ഫിലിപ്പ് തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിക്കുകയായിരുന്നു.