25
Sep 2024
Thu
25 Sep 2024 Thu
Muslim League delegation met Jharkhand Chief Minister

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം ജാര്‍ഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ജാര്‍ഘണ്ട് മുക്തി മോര്‍ച്ച, മുസ്‌ലിം ലീഗ് പാര്‍ട്ടികള്‍ക്കിടയില്‍ സഹകരണം നടപ്പാക്കുന്നതില്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ച് സഹകരണവും പിന്തുണയും ഉറപ്പ് വരുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനും ഇന്ത്യ മുന്നണിക്കും മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങള്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കാലങ്ങളായി മുസ്ലിം ലീഗ് ജാര്‍ഘണ്ട് സംസ്ഥാനത്തില്‍ നടത്തിവരുന്ന വിവിധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തിയും നന്ദിയും അറിയിച്ചു. കല്‍പന സോറന്‍ എം.എല്‍.എ, അഡ്വ.ഹാരിസ് ബീരാന്‍ എംപി, പി.കെ ബഷീര്‍ എംഎല്‍എ തുടങ്ങിയവരും സംബന്ധിച്ചു.

Muslim League delegation met Jharkhand Chief Minister