‘പെരുന്നാളിനെങ്കിലും ശമ്പളം തരൂ മാനേജ്‌മെന്റേ’; ചന്ദ്രിക പത്രത്തിന്റെ ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം
|
കോഴിക്കോട്: ശമ്പള കുടിശ്ശിക ക്ലിയര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ജീവനക്കാര്‍ ഓഫിസിന്റെ മുന്നില്‍ പ്രതിഷേധിച്ചു. വര്‍ഷങ്ങളായി ജീവനക്കാര്‍ ന്യായമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിക്കുമ്പോഴെല്ലാം കൈമലര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ചന്ദ്രകയിലെ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഓഫീസ് പരിസരത്ത് ധര്‍ണ നടത്തിയത്.
കോവിഡ് കാലത്ത് പിടിച്ചുവച്ച വേതനം മുഴുവന്‍ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പ്രമോഷനുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കൂടാതെ ഇപ്പോഴും ശമ്പളവിതരണം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയത്. ബലി പെരുന്നാളിന് പോലും ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ട് വര്‍ഷങ്ങളായെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
മിഡില്‍ മാനേജ്‌മെന്റിന്റെ നിരുത്തവാദപരമായ സമീപനങ്ങളെ തുടര്‍ന്നാണ് സമര രംഗത്തേക്കിറങ്ങേണ്ടി വന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. തൊഴിലാളി വിരുദ്ധ നടപടികള്‍ ചന്ദ്രിക മാനേജ്‌മെന്റ് തുടരുകയാണെങ്കില്‍ തുടരുകയാണെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
ധര്‍ണ KUWJ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. KNEF ജില്ലാ പ്രസിഡന്റ് ജിനന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ മുഖ്താര്‍ ഉദരംപൊയില്‍, KUWJ ജില്ലാ ട്രഷറര്‍ പി.വി നജീബ്, KNEF ജില്ലാ ട്രഷറര്‍ കെ.സി ഷരീഫ്, ചന്ദ്രിക സെല്‍ സെക്രട്ടറി ബഷീര്‍ വാഴക്കാട്, വി.കെ സുരേഷ്, എ.പി ഇസ്മയില്‍, അഷ്‌റഫ് ചെപ്പു, ഹാരിസ് മടവൂര്‍, മുസ്തഫ മണ്ടായപ്പുറം, നൗഷാദ് വി.പി, ഷരീഫ് കൂളിമാട് എന്നിവര്‍ സംസാരിച്ചു.
muslim league mouthpiece chandrika staff protest over wage arrears
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





