28
Mar 2023
Tue
28 Mar 2023 Tue

ചെന്നൈ:ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി തമിഴ്‌നാട് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിനായി 17 ജോടി യുവതീയുവാക്കളെ തിരഞ്ഞെടുത്തു. 65 അപേക്ഷകളിൽ നിന്നാണ് ജാതിമത വ്യത്യാസമില്ലാതെ അർഹരായവരെ കണ്ടെത്തിയത്. ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, രാമനാഥപുരം എന്നിവിടങ്ങളിലും സമൂഹവിവാഹം നടത്താൻ തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ രാവിലെ 10 മണിക്ക് റോയപുരം റംസാൻ മഹലിൽ നടക്കുന്ന സമൂഹവിവാഹം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ഗവ. മുഖ്യ ഖാസി മുഫ്തി മുഹമ്മദ് സലാഹുദീൻ അയൂബ് കാർമികനാകും. ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം.ഖാദർ മൊയ്തീൻ അധ്യക്ഷത വഹിക്കും. മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. ദേശീയ നറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, കെ.നവാസ് ഗനി തുടങ്ങിയവർ വധൂവരന്മാർക്ക് ആശംസ നേരും. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന്റെ നേതൃത്വത്തിൽ മണവാട്ടികളെ ഒരുക്കും. ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.