29
Jun 2024
Sat
29 Jun 2024 Sat
Muslim reservation to continue in Andhra says TDP leader

സംസ്ഥാനത്ത് മുസ് ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം തുടരുമെന്ന് തെലുഗുദേശം പാര്‍ട്ടി(ടിഡിപി)നേതാവ് ആര്‍ രവീന്ദ്ര കുമാര്‍. ജനസേനയ്ക്കും ബിജെപിക്കുമൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്തതിനു ശേഷമാണ് ടിഡിപി നേതാവ് നിലപാട് വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ് ലിം സംവരണം തുടരുമെന്ന് ടിഡിപി മേധാവി എന്‍ ചന്ദ്രബാബു ഒരുമാസം മുമ്പ് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. കേന്ദ്രത്തില്‍ ടിഡിപിയുടെ പിന്തുണ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് അനിവാര്യമാണെന്നിരിക്കെ ബിജെപിക്കേറ്റ കനത്ത തിരിച്ചടി കൂടിയായി ആന്ധ്രയില്‍ മുസ് ലിം സംവരണം തുടരുമെന്ന ടിഡിപിയുടെ പ്രഖ്യാപനം.

ആന്ധ്രയില്‍ 175 നിയമസഭാ സീറ്റുകളില്‍ ടിഡിപി 135ഉം ജനസേന 21ഉം ബിജെപി എട്ടും സീറ്റുകള്‍ നേടിയതോടെ മുന്നണിക്ക് 164 സീറ്റുകളാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 21 സീറ്റുകളില്‍ 21ഉം മുന്നണി നേടുകയുണ്ടായി. ടിഡിപിക്ക് 16 ഇടത്താണ് വിജയിച്ചുകയറിയത്.

എന്‍ഡിഎയ്ക്ക് മൂന്നാം വട്ടം അധികാരം തുടരാന്‍ അനിവാര്യമായ നിര്‍ണായക പിന്തുണ നല്‍കുന്ന ടിഡിപിക്കു പുറമേയുള്ള കക്ഷിയായ ജെഡിയുവും സമാന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുസ് ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി കഴിഞ്ഞദിവസം സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക