18
Feb 2024
Mon
18 Feb 2024 Mon
my g receives award from samsung for record sale of s 24

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ സാംസങ് ഗാലക്‌സി എസ് 24 സീരിസ് വിറ്റതിനുള്ള അംഗീകാരം മൈജിക്ക്. 2000 എസ് 24 ഫോണുകള്‍ അതിവേഗം വിറ്റഴിച്ചാണ് മൈജി ഈ നേട്ടം സ്വന്തമാക്കിയത്. മൈജി ചെയമാര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി സാംസങ് റീജ്യനല്‍ സെയില്‍മാനേജര്‍ ബാലാജിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.(my g receives award from samsung for record sale of s 24)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ മൈജി സെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് മാനേജര്‍ രതീഷ് കൂട്ടത്ത്, മൈജി ബിസിനസ് ഹെഡ്് സിജോ ജെയിംസ്, മുരളീധരന്‍(ആര്‍എംഎം,സാംസങ്), പ്രേം കൃഷ്ണന്‍(ആര്‍ഡിഎം, സാംസങ്), ജെയ്‌സണ്‍(കീ അക്കൗണ്ട് മാനേജര്‍, സാംസങ്), ബാലകൃഷ്ണ്‍(നിര്‍മല്‍ അസോസിയേറ്റ്‌സ്) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.