12
May 2024
Thu
12 May 2024 Thu
MyG will sponsor Ponnamma to participate in World Veteran Meet

കോഴിക്കോട്: സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ലോക വെറ്ററന്‍സ് മീറ്റ് നഷ്ടമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കോട്ടയം പാക്കില്‍ പന്നിമറ്റം സ്വദേശി പൊന്നമ്മ(59)യുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി. സാമ്പത്തിക പ്രയാസം മൂലം ലോക വെറ്ററന്‍സ് മീറ്റില്‍ പങ്കെടുക്കാനാവില്ലെന്ന പൊന്നമ്മയുടെ സങ്കടമറിഞ്ഞാണ് മൈജി ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ഈ പ്രായത്തിലും പൊന്നമ്മയുടെ ഊര്‍ജസ്വലത അദ്ഭുതപ്പെടുത്തുന്നതാണെന്നും പുതുതലമുറയ്ക്ക് ആവേശമാണ് എ കെ ഷാജി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ഈ മാസം അവസാനം ശ്രീലങ്കയില്‍ നടക്കുന്ന ലോക വെറ്ററന്‍സ് മീറ്റില്‍ 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍ ഓട്ടമല്‍സരങ്ങളിലാണ് പൊന്നമ്മ പങ്കെടുക്കുന്നത്. ഒരുലക്ഷത്തോളം രൂപയാണ് ഇതിനു ചെലവുവരുന്നത്. ഇതിനു ശേഷം അയോധ്യയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ വെറ്ററന്‍സ് മീറ്റിലും പൊന്നമ്മ പങ്കെടുക്കും.

2017ല്‍ സ്‌പെയിനില്‍ നടന്ന ലോക വെറ്ററന്‍സ് മീറ്റില്‍ പങ്കെടുത്ത പൊന്നമ്മ 24ാം സ്ഥാനം നേടിയിരുന്നു. 169 രാജ്യങ്ങള്‍ പങ്കെടുത്ത മീറ്റിലായിരുന്നു പൊന്നമ്മ പരിശീലകന്‍ പോലുമില്ലാതെ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. വീടിന്റെ ആധാരം പണയപ്പെടുത്തിയായിരുന്നു അന്ന് പൊന്നമ്മ മീറ്റിനു പോവാനുള്ള പണം കണ്ടെത്തിയത്. ഏതാനും വര്‍ഷം മുമ്പ് പൊന്നമ്മയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ടു പെണ്‍മക്കളാണ് പൊന്നമ്മയ്ക്കുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക