ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യത്തില്‍ ജനപ്രതീ നേടിയ പലഹാരമായ മൈസൂര്‍ പാക്കിന്റെ പേരില്‍ കൈവച്ച് ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ ശ്രീ എന്ന പേരുനല്‍കിയാണ് രാജസ്ഥാനിലെ ജയ്പൂരില്‍ മൈസൂര്‍ പാക്ക് വില്‍ക്കുന്നത്.
|
പേരിനൊപ്പം പാക് ഉള്ള എല്ലാ പലഹാരങ്ങളുടെ പേരും മാറ്റിയാണ് തങ്ങള്‍ വില്‍ക്കുന്നതെന്ന് ഒരു വ്യാപാരി പ്രതികരിച്ചു. മോട്ടി പാക്കിന് മോട്ടി ശ്രീ എന്നും ഗോണ്ട് പാക്കിന് ഗോണ്ട് ശ്രീ എന്നും പേരുനല്‍കിയാണ് ഇവിടെ വില്‍ക്കുന്നത്.
ഈ പലഹാരങ്ങളുടെ പേരിലെ പാക്കിന് പാകിസ്താനുമായി യാതൊരു വിധ ബന്ധവുമില്ലെന്നതാണ് വാസ്തവം. കന്നഡയില്‍ മധുരം എന്നാണ് പാക്കിന് അര്‍ഥം. അതേസമയം ബുദ്ധിശൂന്യമായ നിലപാടാണ് വ്യാപാരികളുടേതെന്നു ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. തൊട്രാ പാക്കലാം എന്നതിനു പകരം ഇനി മുതല്‍ തൊട്രാ ശ്രീക്കലാം എന്നു പറയാം എന്നാണ് നെല്‍സന്‍ ജോസഫ് എന്ന ഐഡിയില്‍ നിന്നുള്ള പ്രതികരണം.




