24
May 2025
Fri
24 May 2025 Fri
HARWARD UNIVERSITY TRUMP

വാഷിങ്ടണ്‍: ലോകപ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക്. (Trump Administration Bars Harvard University From Enrolling Foreign Students) ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ നിര്‍ദേശം. അല്ലെങ്കില്‍ അവരുടെ വിദ്യാര്‍ഥി വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നിലവില്‍ ഇന്ത്യക്കാരായ 788 വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ ഉണ്ട്. ഓരോ വര്‍ഷവും 800 വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ ചേരാറുണ്ട്.

ALSO READ: ഇന്ത്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും; ആപ്പിൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരേ ട്രംപ്

നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഹാര്‍വഡിലെ 6,800 വിദേശ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കും. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യുഎസ് മരവിപ്പിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗസയിലെ സൈനിക നടപടിക്ക് അമേരിക്ക നല്‍കുന്ന പിന്തുണയ്‌ക്കെതിരേ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതും ഇത്തരം നടപടിക്ക് പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് സര്‍വകാലാശാലകളിലും സമാനമായ നടപടികള്‍ക്ക് സാധ്യതയുണ്ട്.