09
May 2023
Tue
09 May 2023 Tue

കൊച്ചി: പെരുമ്പാവൂരിൽ സഹപ്രവർത്തകൻ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് ഇതര സംസ്ഥന തൊഴിലാളി മരിച്ചു. പെരുമ്പാവൂർ മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ മിന്റുവിനെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണ കാരണം വ്യക്തമായത്. ഇതിനു പിന്നാലെയാണ് സഹപ്രവർത്തകനായ സിദ്ധാർഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സമാന സംഭവം നേരത്തെ മധ്യപ്രദേശിലും റിപ്പോർട്ട്‌ചെയ്തിരുന്നു. ധാന്യപ്പൊടി കളഞ്ഞ് നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന എയർ കംപ്രസർ ഉപയോഗിച്ചായിരുന്നു കഴിഞ്ഞവർഷം മധ്യപ്രദേശിൽ തൊഴിലാളിയുടെ മലദ്വാരത്തിലൂടെ സഹപ്രവർത്തകൻ കാറ്റടിച്ച് കയറ്റിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക