15
Feb 2025
Thu
15 Feb 2025 Thu
Naked video of women bathing at Kumbh Mela

കിലോമീറ്ററുകളോളം ട്രെയ്‌നിലും ബസ്സിലും സഞ്ചരിച്ച് തിക്കും തിരക്കും താണ്ടി കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ എത്തി പുണ്യ സ്‌നാനം നടത്തിയ ഭക്തകള്‍ക്ക് ഞെട്ടിക്കുന്ന വാര്‍ത്ത. (Naked video of women bathing at Kumbh Mela for sale online) നിങ്ങളില്‍ പലരുടെയും നഗ്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി ഓണ്‍ലൈനിലെത്തിച്ചിരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന നഗ്ന വീഡിയോകളും ഫോട്ടോകളും പ്രത്യക്ഷപ്പെട്ടത്. ചില ചിത്രങ്ങളും ചെറുവീഡിയോകളും ക്ലിക്ക് ചെയ്യുന്നവരെ തേടി ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പണം നല്‍കി വില്‍ക്കുന്ന ഗ്രൂപ്പുകളുമുണ്ട്.

Kumbh leak naked video

ഫേസ്ബുക്കിലും യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നൂറുകണക്കിന് കുംഭമേള കുളി ദൃശ്യങ്ങളാണുള്ളത്. ഇവയില്‍ കൊത്തുന്നവരെ പൂര്‍ണ വീഡിയോ കാണാന്‍ ടെലഗ്രാമിലേക്ക് ക്ഷണിക്കും. അവിടെയാണ് പണം വാങ്ങിയുള്ള വില്‍പ്പന.

അശ്ലീല ദൃശ്യങ്ങളുടെ പ്രചാരകരായ ചില ഫേസ്ബുക്ക് പേജുകള്‍ ഇത്തരം ഫോട്ടോകളും വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്. Maha Kumbh Ganga Snan Prayagraj എന്ന തലക്കെട്ടോട് കൂടിയുള്ള ഇത്തരം ദൃശ്യങ്ങള്‍ക്ക് #mahakumbh2025, #gangasnan, #prayagrajkumbh തുടങ്ങിയ ഹാഷ് ടാഗുകളും ഉപയോഗിച്ചിരിക്കുന്നു.

ഇതരത്തിലൊരു വീഡിയോയില്‍ ഒരു യുവതി പുറം തിരിഞ്ഞ് കുളിക്കുന്ന ദൃശ്യമാണുള്ളത്. ഇവരുടെ അരക്കെട്ടിന്റെ പകുതി ഭാഗം ഏറെക്കുറെ നഗ്നമാണ്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിയാതെ അവര്‍ കുളി തുടരുന്നു. ദൃശ്യം പകര്‍ത്തിയയാള്‍ മനപൂര്‍വ്വം ക്യാമറ സ്വകാര്യ ഭാഗങ്ങളിലേക്ക് സൂം ചെയ്യുന്നതും കാണാം.

kumbh leak sex video

എന്നാല്‍, പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളില്‍ ചിലത് പഴയതാണ്. ചിലത് കുംഭമേളയുമായി ബന്ധപ്പെട്ടതുമല്ല.

Ganga river open bathing group’, ‘Hidden bath videos group’, ‘Open bath videos group’ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ഗ്രൂപ്പുകള്‍ ഇത്തരം വീഡിയോകള്‍ ഓഫര്‍ ചെയ്യുന്നതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 12 മുതല്‍ 18 വരെ open bathing എന്ന കീവേഡുകള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സെര്‍ച്ച് ഇന്ത്യയില്‍ വന്‍തോതില്‍ കൂടിയതായി ടെലഗ്രാം സെര്‍ച്ച് എന്‍ജിനായ ടെലിമെട്രിയോ റിപോര്‍ട്ട് ചെയ്യുന്നു.

ഗംഗയിലെ കുളി കഴിഞ്ഞ ശേഷം സ്ത്രീകള്‍ ഒരു ടവല്‍ മാത്രം ധരിച്ച് വസ്ത്രം മാറുന്നതാണ് ഇത്തരം പല വീഡിയോകളിലും ഫോട്ടോകളിലും ഉള്ളത്. 1,999 രൂപ മുതല്‍ 3,000 രൂപ വരെയാണ് ഇത്തരം സ്വകാര്യ ടെലഗ്രാം ചാനലുകളില്‍ പ്രവേശനത്തിന് ഈടാക്കുന്നത്.

kumbh leak video

ഇവയില്‍ പല ചാനലുകളും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ കുളി ദൃശ്യങ്ങള്‍ക്കു പുറമേ ഡോക്ടര്‍മാരും നഴ്‌സുമാരും സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ALSO WATCH