21
Jan 2023
Thu
21 Jan 2023 Thu

ടോക്കിയോ: നാല് ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ നയോമി ഒസാക്ക ഗര്‍ഭിണി. ട്വിറ്ററിലൂടെയാണ് താരം അമ്മയാവാന്‍ ഒരുങ്ങുന്ന വാര്‍ത്ത പുറത്ത് വിട്ടത്. 2023ലേക്കുള്ള ഒരു ചെറിയ ലൈഫ് അപ്പ്‌ഡേറ്റ് എന്ന് ട്വിറ്ററില്‍ കുറിച്ച് കൊണ്ടാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. 2024ല്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും താരം അറിയിച്ചു. 25കാരിയായ ഒസാക്ക പ്രതിഫലത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വനിതാ അത്‌ലറ്റാണ്. അമേരിക്കന്‍ റാപ്പ് ഗായകന്‍ കോര്‍ഡേ അമാരി ഡുന്‍സ്റ്റണുമായി നയോമി 2019 മുതല്‍ ഡേറ്റിങിലാണ്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>