കോഴിക്കോട്: മുസ്ലിംകള്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാവണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. ( National league against Vellappally Nadeshan ) വര്‍ഗീയത ഇളക്കിവിടുന്നര്‍ നവോത്ഥാന സമിതി ചെയര്‍മാന്‍ ആയിരിക്കാന്‍ അര്‍ഹനല്ല, എല്ലാ മത സമുദായിക സംഘടനകളെയും ഒരുപോലെ പരിഗണിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി, സംഘപരിവാര്‍ ചാരനാണോയെന്ന് സംശയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
|
ഡോ. ഹുസൈന്‍ മടവൂരിനെ വ്യക്തിപരമായി അധിക്ഷേപിച്ച വെള്ളാപ്പള്ളിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണ് പ്രതിഫലിക്കുന്നത്. ആര്‍എസ്എസിന് വിടുപണി ചെയ്യുന്ന ആ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതു കൊണ്ട് തന്നെ മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം.
കേരളത്തിന്റെ മത സാമുദായിക സൗഹാര്‍ദ അന്തരീക്ഷം കലുഷിതമാക്കാനുള്ള നീച ശ്രമങ്ങളെ ജനാധിപത്യ മതേതര വിശ്വാസികള്‍ കരുതിയിരിക്കണം. ഓരോ മേഖലയിലെയും സാമുദായിക പ്രാതിനിധ്യത്തിന്റെ സത്യസന്ധമായ കണക്കുകള്‍ പുറത്തു വന്നാല്‍ വെള്ളാപ്പള്ളിക്ക് തലകുനിക്കേണ്ടി വരുമെന്നും എന്‍കെ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.


