27
Dec 2023
Thu
27 Dec 2023 Thu

തൃശ്ശൂർ: എടക്കഴിയൂർ സ്വദേശി കെ. മുഹമ്മദ് സെയിദ് രചിച്ച “നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ” പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 22 വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ കവി ഡോ. സി. രാവുണ്ണി, എഴുത്തുകാരൻ വി.ജി. തമ്പി എന്നിവർ പ്രകാശനം നിർവഹിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊടകര സഹൃദയ കോളജ് മലയാളവിഭാഗം അസി. പ്രഫ. ഡോ. സ്വപ്ന സി. കോമ്പാത്ത് പുസ്തകം പരിചയപ്പെടുത്തും. കവി മുരളി മംഗലത്ത്, പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ ബാവ, മാധ്യമ പ്രവർത്തക വനിത വിനോദ് എന്നിവർ ആശംസകൾ നേരും. മാധ്യമപ്രവർത്തകൻ ഷിനോജ് കെ ഷംസുദ്ദീൻ, കെ.എസ്. ശ്രുതി തുടങ്ങിയവർ സംസാരിക്കും. 40 വർഷത്തിലേറെ ദോഹയിൽ പ്രവാസിയായിരുന്ന കെ. മുഹമ്മദ് സെയ്ദിന്റെ ഓർമകുറിപ്പുകളാണ് “നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ”.

ഏറെക്കാലം ദോഹയിലെ ഇന്ത്യൻ എംബസിയിലും, ഖത്തർ ആഭ്യന്തരവകുപ്പിലും വിവർത്തകനായി പ്രവർത്തിച്ചിരുന്നു. നേരത്തേ ബ്ലോഗിലും, ആനുകാലികങ്ങളിലും ഇംഗ്ലീഷ്, അറബ്, മലയാളം ഭാഷകളിൽ രചന നിർവഹിച്ചിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണിത്. കൈരളി ബുക്സ് ആണ് പ്രസാധകർ.