22
Jan 2023
Tue
22 Jan 2023 Tue

ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ന്യൂസിലന്റിനെതിരായ പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇന്ത്യ റാങ്കിങില്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. അവസാന ഏകദിനത്തില്‍ 90 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ നേടിയത്. ഇന്‍ഡോറില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ കൂറ്റന്‍ ലക്ഷ്യമായിരുന്നു സന്ദര്‍ശകര്‍ക്ക് മുന്നില്‍ വച്ചത്. 386 റണ്‍സ് ലക്ഷ്യത്തിനായിറങ്ങിയ കിവികളെ 295 റണ്‍സിന് ഇന്ത്യ പുറത്താക്കി. ക്യാപ്റ്റന്‍ ഡെവന്‍ കോണ്‍വെ സെഞ്ചുറി നേടി പൊരുതിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ ന്യൂസിലന്റിന് പിടിച്ച് നില്‍ക്കാനായില്ല. 41.2 ഓവറില്‍ കിവികളെ ഓള്‍ ഔട്ടാക്കി ഇന്ത്യ ജയവും ഒന്നാം സ്ഥാനവും സ്വന്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുല്‍ദീപ് യാദവ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി.
നേരത്തെ രോഹിത്ത് ശര്‍മ്മ (101), ശുഭ്മാന്‍ ഗില്‍ (112) എന്നിവരുടെ സെഞ്ചുറികളുടെയും ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ (54) അര്‍ദ്ധസെഞ്ചുറിയുടെയും ചുവട് പിടിച്ചാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.