03
Sep 2025
Thu
03 Sep 2025 Thu
TTV Dinakaran

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തിന് വന്‍ തിരിച്ചടി. ടി.ടി.വി ദിനകരന്‍ നയിക്കുന്ന ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ (എ.എം.എം.കെ) ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) വിട്ടു. അണ്ണാ ഡി.എം.കെ വിമത നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ഒ. പന്നീര്‍ശെല്‍വം നയിക്കുന്ന വിഭാഗം ഈയിടെ സഖ്യത്തില്‍ നിന്ന് പുറത്തു വന്നതിന് പിന്നാലെയാണ് ടി.ടി.വി ദിനകരനും സഖ്യം വിട്ടതായി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിനകരന്‍ മുന്നണി ബന്ധം അവസാനിപ്പിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെക്കെതിരെ അണ്ണാ ഡി.എം.കെ- ബി.ജെ.പി നേതൃത്വത്തില്‍ മഹാസഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഈ രണ്ട് വിഭാഗങ്ങളും പുറത്തുപോയത്.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആരുമായി മുന്നണി ബന്ധമുണ്ടാക്കുമെന്നത് ഡിസംബറില്‍ പ്രഖ്യാപിക്കുമെന്ന് ദിനകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒ. പന്നീര്‍ശെല്‍വം രാമനാഥപുരത്തും ടി.ടി.വി ദിനകരന്‍ തേനിയിലും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക