22
Jan 2023
Wed
22 Jan 2023 Wed

ഹൈദരാബാദ്: ന്യൂസിലന്റിനെതിരായ ആദ്യ ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചുറി. 149 പന്തില്‍ താരം നേടിയത് 208 റണ്‍സാണ്. 19 ഫോറും ഒമ്പത് സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. കോഹ്‌ലി എട്ടും ഇഷാന്‍ കിഷന്‍ അഞ്ചും റണ്‍സെടുത്ത് ഇന്ന് പെട്ടെന്ന് പുറത്തായി. രോഹിത്ത് ശര്‍മ്മ (34), സൂര്യ കുമാര്‍ യാദവ് (31), ഹാര്‍ദ്ദിക്ക് പാണ്ഡെ (28) എന്നിവരാണ് മറ്റ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍.ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് കടന്ന റെക്കോഡും ഗില്‍ ഇന്ന് സ്വന്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>