30
Jul 2023
Sun
30 Jul 2023 Sun

പാലക്കാട്: പല്ലശനയില്‍ നവദമ്പതികളുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭാഷ്(37)ആണ് അറസ്റ്റിലായത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല്ലശന തെക്കുംപുറം സച്ചിനും വധു സജ്‌ലയും വീട്ടിലേക്ക് കയറുന്നതിനു മുമ്പായിരുന്നു സുഭാഷ് ഇരുവരുടെയും തലകള്‍ കൂട്ടിയിടിപ്പിച്ചത്. വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടില്‍ കയറണമെന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ക്രൂരത സുഭാഷ് സജ്‌ലയോട് കാണിച്ചത്.

ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുഭാഷിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ കമ്മീഷന്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.