29
Aug 2026
Fri
29 Aug 2026 Fri
Nepal Flood Victim Body Stolen Earrings Arrest

കാഠ്മണ്ഡു: ചൈന-നേപ്പാള്‍ അതിര്‍ത്തി മേഖലയില്‍ വന്‍ നാശം വിതച്ച മിന്നല്‍ പ്രളയത്തിനിടെ ദുരന്തബാധിതയായ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹം കരയിലേക്ക് വലിച്ചിട്ട് കമ്മല്‍ ഊരിയെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നേപ്പാള്‍ പോലീസ് നടപടി സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദന്‍ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെയാണ് ഭരത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയിലെ പോഖറ ബസ് പാര്‍ക്കിന് സമീപത്തുനിന്നും വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വലിയ ജനരോഷത്തിന് വഴിവെച്ചിരുന്നു. മരപ്പലകകളും സ്ത്രീയുടെ മുടിയും ഉപയോഗിച്ച് മൃതദേഹം നദിക്കരയിലേക്ക് വലിച്ചുകയറ്റിയ ശേഷം ഇരു കാതുകളിലെയും സ്വര്‍ണ്ണക്കമ്മലുകള്‍ ഊരി മാറ്റിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചുറ്റും നിന്നവര്‍ ഇത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുമ്പോഴായിരുന്നു ക്രൂരമായ കൊള്ള നടന്നത്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് നേപ്പാള്‍ പോലീസ് അറിയിച്ചു.

മഹാദുരന്തത്തിന് ഇരയായവരെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് നേപ്പാളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 538 കടന്നു. 1400-ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 82 ഇന്ത്യക്കാരെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

Tags: Nepal flood news, Narayani river flood body, Nepal flood viral video, Nepal crime news, International news Malayalam, Breaking news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക