31
Sep 2025
Mon
31 Sep 2025 Mon
NETHENYAHU QATAR

ദോഹയില്‍ യോഗം ചേര്‍ന്ന ഹമാസ് നേതാക്കള്‍ക്കെതിരേ ആക്രമണം നടത്തിയതില്‍ ഖത്തറിനോട് മാപ്പ് പറഞ്ഞ് ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്റായേല്‍ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചതായി പ്രമുഖ മാധ്യമമായ ആക്സിയോണ്‍ വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും തുടരണമെങ്കില്‍ ഇസ്റായേല്‍ ക്ഷമ ചോദിക്കണമെന്ന് ഖത്തര്‍ നിലപാടെടുത്തിരുന്നു. നിലവില്‍ യുദ്ധം യാതൊരു ഫലവും കാണാതെ അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ ഖത്തര്‍ ഇടപെടാതെ ഇതില്‍ നിന്ന് തലയൂരാന്‍ സാധ്യമല്ല. ഇതിനെ തുടര്‍ന്നാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടയില്‍ വെച്ചാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചത്. സെപ്റ്റംബര്‍ 9-നാണ് ദോഹയില്‍ സയണിസ്റ്റ് ആക്രമണം ഉണ്ടായത്.

ALSO READ: വീണ്ടും തൂഫാന്‍ മോഡല്‍ ആക്രമണം; ഖാന്‍ യൂനുസിലെ ഇസ്രായേലി സൈനിക കേന്ദ്രത്തിലേക്ക് ഇരച്ചു കയറി ഖസ്സാം പോരാളികള്‍

ഗസയിലെ ഇസ്‌റായേല്‍ ആക്രമണം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സമാധാന കരാറിന് അന്തിമരൂപം നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു ക്ഷമ ചോദിച്ചിരിക്കുന്നത്. ഇനിയും ഖത്തറില്‍ ആക്രമണം നടത്തുമെന്ന് വീരവാദം മുഴക്കിയ നെതന്യാഹുവിന് ഒടുവില്‍ ഗത്യന്തരമില്ലാതെ മാപ്പ് പറയേണ്ടി വന്നിരിക്കുകയാണ്.

ആക്രമണം ആവര്‍ത്തിക്കില്ലെന്ന് അമേരിക്ക
ഖത്തറില്‍ വെച്ച് നടന്ന ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഇസ്രായേല്‍ ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചെന്നും, ‘ഭാവിയില്‍ ഇത്തരമൊരു ആക്രമണം ഇസ്രായേല്‍ നടത്തില്ല’ എന്ന് ഉറപ്പുനല്‍കിയതായും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.

ഈ ഉറപ്പുകളെ ഖത്തര്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തതായും, പ്രാദേശിക സുരക്ഷക്ക് തുടര്‍ന്നും സംഭാവനകള്‍ നല്‍കാന്‍ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.