തെല്‍ അവീവ്: ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.(Netanyahu is preparing to attack Iran) ഗസയില്‍ നടത്തുന്ന യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേലിനെ വിറപ്പിച്ച് ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് നെത്യാഹുവിന്റെ പ്രതികരണം.
|
ഗസ മുനമ്പിലും ലബനാനിലും നടത്തുന്ന പോരാട്ടങ്ങളില്‍ നമ്മള് വിജയിക്കും. ഇറാനെ ആക്രമിക്കാനും നമ്മള് ഒരുങ്ങുകയാണെന്നും നെത്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാന് ഇസ്രായേലിലേക്ക് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അന്ന് തന്നെ ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ പ്രതികരണം നേരത്തേ ഉണ്ടായതിലും രൂക്ഷമായിരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ALSO READ: കൊച്ചിയില്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; വീട് ജപ്തി ഭീഷണിയില്‍
”കഴിഞ്ഞ ഒരുവര്‍ഷമായി ഹമാസിനെ തകര്‍ക്കുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഹമാസിന്റെ പോരാളികള്‍ വീണ്ടും ഒത്തുകൂടുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്”- നെതന്യാഹു പറഞ്ഞു.
12 മാസങ്ങള്‍ മുമ്പ് നമുക്ക് കനത്ത തിരിച്ചടിയുണ്ടായി. എന്നാല്‍, യാഥാര്‍ഥ്യത്തെ തന്നെ നമുക്ക് മാറ്റാന്‍ സാധിച്ചുവെന്ന് നെത്യനാഹു കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഹമാസിന്റെ മിലിറ്ററി വിഭാഗത്തെ തകര്‍ക്കാന്‍ സാധിച്ചുവെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫറ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





