ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് മൂന്നുവര്‍ഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (DGCA)ന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
|
ഉത്തര്‍പ്രദേശ് ആസ്ഥാനമായാണ് വിമാനക്കമ്പനി വരുന്നത്. നോയ്ഡ, ലഖ്‌നൗ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങള്‍. ഇവിടെനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആവശ്യക്കാരേറെയുള്ളതും അതേസമയം നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള നഗരങ്ങളെയും ലക്ഷ്യമാക്കിയാകും തുടക്കത്തില്‍ ശംഖ് എയര്‍ പ്രവര്‍ത്തിക്കുക. വ്യവസായിയായ ശര്‍വന്‍ കുമാര്‍ വിശ്വകര്‍മയാണ് കമ്പനിയുടെ ചെയര്‍മാന്‍. ബോയിങ് 737- 800 NG നാരോ ബോഡി വിമാനവുമായിട്ടാകും സര്‍വീസ് ആരംഭിക്കുക.
ഇന്ത്യയില്‍ ആഭ്യന്തര വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്ന അവസരത്തിലാണ് പുതിയ എയര്‍ലൈന്‍ കമ്പനി വരുന്നതെന്ന പ്രത്യേകതയുണ്ട്.
കുറഞ്ഞ എയര്‍ നിരക്കുകള്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍, അനായാസമുള്ള പറക്കല്‍ എന്നിവയാണ് കമ്പനി അവകാശപ്പെടുന്നത്.
New airline Shankh Air has been granted operating license by the Ministry of Aviation.


