കൊച്ചി പനമ്പള്ളി നഗറിൽ പീഡനത്തിന് ഇരയായ യുവതി കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
|
കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി.
മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ. മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു ശരീരം സൂക്ഷിച്ചപെട്ടി പുല്ലേപ്പടി പൊതുശ്മശാനത്തിലേക്ക് എത്തിയ ആംബുലൻസിൽ നിന്നുംപൊള്ളുന്ന വേദനയോടെയാണ് പൊലീസുകാർ പുറത്തേക്ക് എടുത്തു വച്ചത്. മൃതദേഹത്തിന് മുകളിൽ പൂക്കളും കളിപ്പാട്ടവും നൽകിയായിരുന്നു മടക്കയാത്ര.
പുല്ലേപ്പടി ശ്മശാനത്തിന് സമീപം ഒരുക്കിയ കുഴിയിലാണ് കുഞ്ഞിനെ അടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി പനമ്പിള്ളി നഗറില്‍ ഉണ്ടായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





