നാഷണല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍ (NRSC), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി, മെഡിക്കല്‍ ഓഫീസര്‍, ലൈബ്രറി അസിസ്റ്റന്റ്, ട്രേഡ്മാന്‍, കുക്ക് etc… തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു.
|
വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 41 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകളും യോഗ്യതയും ശമ്പളവും
സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.):
ഒഴിവ്- 3. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എം.ഇ./ എം.ടെക്./ എം.എസ്സി. (എൻജിനീയറിങ്). പ്രായം: 18-30. ശമ്പള സ്‌കെയിൽ : ലെവൽ 10.
സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.): ഒഴിവ്- 2. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം.എസ്സി. പ്രായം: 18-28. ശമ്പള സ്‌കെയിൽ: ലെവൽ-10.
സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി. പ്രായം: 18-35. ശമ്പള സ്‌കെയിൽ: ലെവൽ-7.
ടെക്‌നീഷ്യൻ-ബി./ ഡ്രോട്സ്മാൻ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എൻ.ടി.സി./ എൻ.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-7
ടെക്‌നീഷ്യൻ-ബി./ ഡ്രോട്സ്മാൻ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എൻ.ടി.സി./ എൻ.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-3.
ഫയർമാൻ: ഒഴിവ്: 3. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി./ തത്തുല്യം. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-3.
കുക്ക്: ഒഴിവ്-4. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35. ശമ്പള സ്‌കെയിൽ: ലെവൽ-2.
അപേക്ഷ ഫീസ്
വനിതകള്‍, എസ്.സി എസ്.ടി, പിഡബ്ല്യൂബിഡി എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 750 രൂപ.
അപേക്ഷിക്കേണ്ട ലിങ്ക്: https://apps.nrsc.gov.in/eRecruitment_NRSC/
ഔദ്യോഗിക വിജ്ഞാപനം: https://www.nrsc.gov.in/sites/default/files/pdf/Careers/NRSC-RMT-1-2024%20dated%2022012024.pdf
jobs in isro, sslc, iti, degree holders can apply


