13
Jun 2024
Sun
13 Jun 2024 Sun

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യണോ? നാളെ മുതല്‍ പുതിയ നിയമങ്ങള്‍; അറിഞ്ഞിരിക്കാം മാറ്റങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു. 2024 മാര്‍ച്ച് 14 കൊണ്ടുവന്നപോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലൈ ഒന്നിന് നിലവില്‍ വരിക. രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നിലവില്‍ വന്ന ശേഷം കൊണ്ടുവരുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്. മൊബൈല്‍ സിം കാര്‍ഡ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.

പുതിയ നിയമപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്ക് മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴ് ദിവസം കാത്തിരിക്കണം. അതേസമയം, ഏഴ് ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ യുനീക് പോര്‍ട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും.സിം കാര്‍ഡ് പോര്‍ട്ട് ചെയ്യാനായി യൂനീക് പോര്‍ട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് ഉപഭോക്താവ് എസ്.എം.എസ് അയച്ചാല്‍ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും.

നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളുമില്ല.

2009 ലാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം കൊണ്ടുവന്നത്. ഇതിന് ശേഷം ആകെ എട്ട് തവണ ഭേദഗതി കൊണ്ടുവന്നു. പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്.

New Rules Set For SIM Card Replacement Under Mobile Number Portability From July 1