03
Aug 2023
Thu
03 Aug 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള 10 തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ജോ. ഡയറക്ടര്‍ വിവേക് കുമാര്‍ സിന്‍ഹയാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏറ്റവും അനുയോജ്യമായ ദിവസം മുതല്‍ പുതിയ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തണമെന്നാണ് ഉത്തരവിലുള്ളത്.

16629/16630 തിരുവനന്തപുരം മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസിന് പട്ടാമ്പിയിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 16791/16792 തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് – ഏറ്റുമാനൂര്‍, 12217/12218 കൊച്ചുവേളി – ചണ്ഡിഗഢ് എക്‌സ്പ്രസ് – തിരൂര്‍, 19577/19578 തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് – തിരൂര്‍, 20923/ 20924 തിരുനെല്‍വേലി ഗാന്ധിധാം എക്‌സ്പ്രസ് – കണ്ണൂര്‍.

22677/22678 യശ്വന്ത്പുര്‍ – കൊച്ചുവേളി എക്‌സ്പ്രസ് – തിരുവല്ല, 22837/22838 ഹാത്യ ഏറണാകുളം എക്‌സ്പ്രസ് – ആലുവ, 16127യ16128 ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് – പറവൂര്‍, 16791/ 16792 തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് – തെന്മല, 16649/ 16650 മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് – ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകള്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക