04
Mar 2026
Wed
04 Mar 2026 Wed
New Zealand reaches t20 wc 2026 final by beats SA

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 9 വിക്കറ്റ് ജയത്തോട് ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക കുറിച്ച 169 റണ്‍സ് വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ്(173)മറികടക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേവലം 33 പന്തില്‍ നിന്ന് 100* റണ്‍സ് നേടിയ ഫിന്‍ അലന്റെയും 33 പന്തുകളില്‍ നിന്ന് 58 റണ്‍സ് നേടി ടിം സീഫര്‍ട്ടിന്റെയും മികവില്‍ ന്യൂസിലാന്‍ഡ് അനായാസ വിജയം നേടുകയായിരുന്നു. രചിന്‍ രവീന്ദ്ര 13 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയാണ് അലന്‍ കുറിച്ചത്.

നേരത്തേ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കന്‍ നിരയില്‍ മാര്‍ക്കോ ജാന്‍സന്‍(55), സ്റ്റബ്‌സ്(29), ബ്രവിസ്(34)എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.അതേസമയം നാളെ വാങ്കഡെയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിലെ ജേതാക്കള്‍ മാര്‍ച്ച് എട്ടിന് അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നേരിടും.

ALSO READ: സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി കുവൈത്ത്