02
Sep 2023
Sun
02 Sep 2023 Sun

ജനിച്ച് മണിക്കൂറുകള്‍ക്കകം കുഴിച്ചുമൂടിയ നവജാതശിശുവിനെ വഴിയാത്രികരായ ദമ്പതികള്‍ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാടത്തിനു സമീപത്തുകൂടി പോയ ദമ്പതികള്‍ ശബ്ദം കേട്ട് മണ്ണുനീക്കി നോക്കിയപ്പോഴാണ് കുഴിച്ചുമൂടിയ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് നീക്കി. ജനിച്ച് എട്ട് മണിക്കൂറായ കുഞ്ഞിനെയാണ് ജീവനോടെ കുഴിച്ചുമൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. കുഞ്ഞിനെ കുഴിച്ചുമൂടിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക