04
Dec 2025
Mon
04 Dec 2025 Mon
newly wed bride and groom committed suicide

ഹണിമൂണ്‍ പാതിവഴി റദ്ദാക്കി മടങ്ങിവന്ന നവവധു ആത്മഹത്യ ചെയ്തതിനു പിന്നാലെ വരനും ജീവനൊടുക്കി. ബംഗളുരു സ്വദേശികളായ ഗാന്‍വി(26), സൂരജ് ശിവണ്ണ(36)എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഗാന്‍വി ബംഗളുരുവില്‍ ജീവനൊടുക്കിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു പോയ സൂരജ് ശിവണ്ണ ഇവിടെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സൂരജിനൊപ്പമുണ്ടായിരുന്ന അമ്മയും ആത്മഹത്യക്കു ശ്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാന്‍വിയുടെ ആത്മഹത്യക്കു കാരണം സൂരജിന്റെ പീഡനമാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 29നായിരുന്നു ബംഗളുരുവില്‍ വച്ച് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇരുവരും ഹണിമൂണിനായി ശ്രീലങ്കയിലേക്കു പോയെങ്കിലും യാത്ര വെട്ടിച്ചുരുക്കി കഴിഞ്ഞയാഴ്ച ബംഗളുരുവില്‍ തിരിച്ചെത്തിയിരുന്നു. വഴക്കിനെ തുടര്‍ന്നായിരുന്നു ഇത്.

ഭര്‍തൃമാതാപിതാക്കളില്‍ നിന്ന് മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഗാന്‍വിയെ തങ്ങള്‍ കൂട്ടിക്കൊണ്ടുവന്നിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ച യുവതിയെ വെന്റിലേറ്റര്‍ ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതിയുടെ കുടുംബം സൂരജിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ALSO READ: ഉന്നാവോ കേസ്; ബിജെപി മുന്‍ എംഎല്‍എയെ മോചിപ്പിക്കരുതെന്ന് സുപ്രിം കോടതി