24
Sep 2024
Sun
24 Sep 2024 Sun
newly wed bride dies in car accident days after wedding

വിവാഹിതയായി നാലാം ദിവസം യുവതി വാഹനാപകടത്തിൽ മരിച്ചു. ഭർത്താവ് ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ. കർണാടക ഡികെ ജില്ലയിലെ ബണ്ട്വാല താലൂക്കിലെ തലപ്പാടിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെർണിനടുത്ത് ഒദ്യഡഗയയിൽ താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ബിസി റോഡിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡർ മറികടന്ന് കെഎസ്ആർടിസി ബസ്സിലിടിച്ചുകയറുകയായിരുന്നു.

സെപ്തംബർ അഞ്ചിന് ദന്തഡ്ക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ദന്തഡ്ക ക്ഷേത്രത്തിൽ എത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മം​ഗളുരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക