അടിമാലി: ഇടുക്കി ചെമ്മണ്ണാറിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ്(35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജു(28) ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്.
|
മൂന്നാറിലേക്ക് ബൈക്കിൽ വിനോദയാത്ര പോയതായിരുന്നു ഇരുവരും. ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വച്ച് ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ അടിമാലി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവ് മരിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


