വിവാഹത്തിനു പിന്നാലെ നവവരനെ ഭാര്യാവീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് തല്ലി. ആന്ധ്രാപ്രദേശിലെ എലുരു ജില്ലയിലാണ് സംഭവം. സായ് ചന്ദ് ആണ് ആക്രമിക്കപ്പെട്ടത്. എട്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ സായി ദുര്‍ഗയുമായി കഴിഞ്ഞ ദിവസമാണ് സായി ചന്ദിന്റെ വിവാഹം കഴിഞ്ഞത്.
|
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. പോലീസ് സംരക്ഷണത്തോടെയായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തില്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു.
വിവാഹച്ചടങ്ങുകളും വിരുന്നും സമാപിച്ചതിനു പിന്നാലെ യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തുകയും യുവാവിനെ മുടിയില്‍ പിടിച്ചുവലിച്ച് ഇഴയ്ക്കുകയും വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടശേഷം അടിക്കുകയുമായിരുന്നു.
യുവാവിനെ മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് വിശദീകരണം. സായ് ദുര്‍ഗ പോസ്റ്റല്‍ വകുപ്പ് ജീവനക്കാരിയാണ്. സായി ചന്ദിന് ജോലിയില്ലാത്തതിനാലാണ് വിവാഹത്തെ എതിര്‍ത്തതെന്ന് യുവതിയുടെ വീട്ടുകാരുടെ വിശദീകരണം.
ALSO READ: എംഡിഎംഎയും കഞ്ചാവുമായി ഡോക്ടറടക്കം ഏഴുപേര്‍ പിടിയില്‍





