21
Apr 2023
Wed
21 Apr 2023 Wed

സാവോപോളോ: തന്റെ കാമുകി ബ്രൂണാ ബിയാന്‍കാര്‍ഡിയുടെ പ്രഗനന്‍സി വാര്‍ത്ത പുറത്ത് വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ബ്രൂണയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടാണ് നെയ്മര്‍ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇരുവരും കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് അറിയിച്ചത്. ബ്രസീലിയന്‍ മോഡലും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവെന്നറുമാണ് ബ്രൂണ. ഇരുവരും 2021 ലാണ് പ്രണയം വെളിപ്പെടുത്തിയത്. നിലവില്‍ കാലിലെ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്.
31കാരനായ നെയ്മറിന് 12 വയസ്സുള്ള ഡേവിഡ് ലൂക്കാ എന്ന പേരുള്ള ഒരു മകനുണ്ട്. നെയ്മറിന് 19 വയസ്സുള്ളപ്പോഴാണ് മുന്‍ കാമുകിയില്‍ ഡേവിഡ് ലൂക്ക പിറന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>