23
Mar 2023
Fri
23 Mar 2023 Fri

ദോഹ: കണങ്കാലിന് പരിക്കേറ്റ പിഎസ്ജിയുടെ സൂപ്പർ താരം നെയ്മറിന് ഖത്തറിൽ ശസ്ത്രക്രിയ. ആസ്പറ്റാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിലാണ് താരത്തിന് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ താരത്തിന്റെ ചികിത്സാ നടപടികൾ പുരോഗമിക്കുകയാണെന്ന് ആസ്‍പെറ്റാർ പുറത്തുവിട്ട മെഡിക്കൽ റിപോർട്ടിൽ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. രണ്ടാഴ്ച മുമ്പ് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരായ മത്സരത്തിനിടെ 51ാം മിനിറ്റിലായിരുന്നു എതിർ താരവുമായി കൂട്ടിയിടിച്ച്‌ നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്.

നേരത്തെയും നെയ്മർ ആസ്‍പെറ്റാറിൽ ചികിത്സ തേടിയിട്ടുണ്ട്. സ്പോർട്സ് ആൻഡ് അർത്രോസ്കോപിക് സർജറിയിൽ ലോക പ്രശസ്തിയാർജിച്ച ആസ്‍പെറ്റാറിൽ ലോകോത്തര കായിക താരങ്ങൾ ചികിത്സക്കായി എത്താറുണ്ട്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ മെഡിക്കൽ പങ്കാളികൂടിയാണ് ആസ്‍പെറ്റാർ. മധ്യപൂർവേഷ്യയിലെ ആദ്യ സ്പോർട്സ് മെഡിസിൻ ആശുപത്രിയായി 2007ലാണ് ആസ്‍പെറ്റാർ പ്രവർത്തനം ആരംഭിച്ചത്.