തിരുവനന്തപുരം നെയ്യാറ്റിന്‍കര പനച്ചമൂട്ടില്‍ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയതായി അയല്‍വാസിയുടെ വെളിപ്പെടുത്തല്‍. തനിച്ചുതാമസിച്ചിരുന്ന പ്രിയംവദയെന്ന 48കാരിയെ കാണാതായ സംഭവത്തിലാണ് അയല്‍വാസിയായ വിനോദ് കുറ്റസമ്മതം നടത്തിയത്. പ്രിയംവദയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയം നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. വെള്ളറട പോലീസ് സ്ഥലത്തെത്തി വിനോദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കൊലപാതക വിവരം വെളിപ്പെടുത്തിയത്.
|
വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പോലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്.
കേസ് അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള വിനോദിന്റെ മകളുടെ മൊഴിയാണ് നിര്‍ണായകമായത്. കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്നാണ് വിനോദിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നതും കുറ്റസമ്മത മൊഴി നല്‍കുന്നതും.
ALSO READ: വീട്ടമ്മയെ കൊന്ന് മകളുടെ വിവാഹത്തിനായി കരുതിയ സ്വര്‍ണവും പണവും കവര്‍ന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





