29
May 2025
Mon
29 May 2025 Mon
woman killed and gold and jewellery stollen which kept for daughter's wedding

വീട്ടമ്മയെ കൊന്ന് മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന് മോഷ്ടാക്കള്‍. 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മറ്റുമാണ് നഷ്ടപ്പെട്ടത്. ബംഗളുരുവിലെ കോട്ടന്‍പേട്ടിലെ വാടകവീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാല്‍പതുകാരിയായ ലതയാണ് കൊല്ലപ്പെട്ടത്. കഴുത്തുമുറുക്കിയാണ് ലതയെ കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വസ്ത്ര മൊത്ത വ്യാപാരിയായ ഭര്‍ത്താവ് പ്രകാശ് കടയിലേക്കും മകള്‍ ജോലി സ്ഥലത്തേക്കും മകന്‍ സ്‌കൂളിലും പോയതിനാല്‍ സംഭവസമയം ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചഭക്ഷണം കഴിക്കാന്‍ പ്രകാശ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കൊല്ലപ്പെട്ടതും വീട് കൊള്ളയടിക്കപ്പെട്ടതും അറിയുന്നത്.

പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരെയടക്കം ഇതിനകം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ALSO READ: കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത് സ്വര്‍ണം മോഷ്ടിക്കാനെന്ന് പിടിയിലായ പ്രതി 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക