01
Jun 2024
Mon
01 Jun 2024 Mon
NIA conducts raids multiple locations in 4 states against PFI cadres

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിനെതിരായ നടപടികളുടെ ഭാഗമായി എന്‍ഐഎ വിവിധ സംസ്ഥാനങ്ങളിലെ ഡസനിലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.  (NIA conducts raids multiple locations in 4 states against PFI cadres ) ബിഹാറില്‍ 12, ഉത്തര്‍പ്രദേശില്‍ 2, പഞ്ചാബിലും ഗോവയിലും ഓരോ കേന്ദ്രങ്ങളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറിലെ ദര്‍ബംഗ ഉറുദു മാര്‍ക്കറ്റിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഉറുദു ബസാറിലെ ഡെന്റിസ്റ്റ് ഡോ. സാരിക് റാസ, ശങ്കര്‍പൂര്‍ ഗ്രാമവാസി മെഹ്ബൂബ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ബിഹാറിലെ മോത്തിഹാരിയില്‍ സജ്ജാദ് അന്‍സാരി എന്നയാളുടെ വീട്ടിലും പരിശോധന നടന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ദുബയിലായിരുന്ന സജ്ജാദിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

2022 സപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഭീകര പ്രവര്‍ത്തനം, ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ശേഖരണം, കൊലപാതകങ്ങള്‍, രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു നിരോധനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക