04
Jan 2024
Sun
04 Jan 2024 Sun

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ട്രെന്‍ഡിംഗില്‍ നില്‍ക്കുന്ന യുട്യൂബറാണ് ‘തൊപ്പി’ എന്ന നിഹാദ്. പൊതുജനമദ്ധ്യത്തില്‍ അശ്ലീല പരാമര്‍ശം നടത്തി, ഗതാഗതം തടസപ്പെടുത്തി, അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് സവാദ് നിയമനടപടികളും നേരിട്ടിരുന്നു. എത്രത്തോളം ആരാധകരുണ്ടോ അത്രത്തോളം വിമര്‍ശകരും തോപ്പിക്കെതിരെ ഉണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തൊപ്പി ഇപ്പോള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊപ്പി ക്രിസ്മസ് വേഷത്തിലെത്തിയ ഒരു വീഡിയോയില്‍ ധനസഹായം ആവശ്യപ്പെട്ട് ‘ഫാല്‍ക്കണ്‍ വൈറ്റി’ എന്ന യുട്യൂബര്‍ മെസേജ് അയച്ചിരുന്നു. തനിക്കൊരു വീല്‍ചെയര്‍ വേണമെന്നും 28,000 രൂപവരെ ഇതിന് ചെലവ് വരുമെന്നുമായിരുന്നു വോയിസ് മെസേജിലൂടെ യുട്യൂബര്‍ തൊപ്പിയോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ 28,000 അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതില്‍ ഏറ്റവും ബെസ്റ്റ് വീല്‍ ചെയര്‍ ഫാല്‍ക്കണ്‍ വൈറ്റിക്ക് നല്‍കുമെന്ന് തൊപ്പി വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനമാണ് തൊപ്പി ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയത്. കഴിഞ്ഞ ദിവസമാണ് തൊപ്പി വാക്ക് പറഞ്ഞതുപോലെ വീല്‍ചെയര്‍ ഫാല്‍ക്കണ്‍ വൈറ്റിയുടെ വീട്ടിലെത്തിച്ചത്. അവിടെയിരുന്നുതന്നെ വീല്‍ ചെയര്‍ ഫിറ്റ് ചെയ്ത് ഓടിച്ച് നോക്കിയിട്ടാണ് തൊപ്പി വീടുവിട്ടത്. വീട്ടുകാരോട് കുശലാന്വേഷണം നടത്തിയും കൈകൊടുത്തും പിരിയുന്ന യുട്യൂബറിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ കയ്യടി നേടുന്നത്. നിരവധി അഭിനന്ദനങ്ങളും ദൃശ്യങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

 


 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക