18
Nov 2023
Sun
18 Nov 2023 Sun

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു. എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണിയുടെ മകന്‍ മനോജ് (38) ആണ് മരിച്ചത്. ഷാര്‍ജ അബൂ ഷഖാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷാര്‍ജയിലെ റെസ്റ്റോറന്റിലെ ജീവക്കാരനായിരുന്നു. മാതാവ്: സാറാമ്മ. അവിവാഹിതനാണ്. മൃതദേഹം അഷ്‌റഫ് താമരശ്ശേരി യുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക