ദോഹ: മൻസൂറയിൽ കെട്ടിടം തകർന്നു മരിച്ചവരിൽ ഗായകൻ നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയും. ഖത്തറിലെ പ്രമുഖ ഗായകനും ചിത്രകാരനും കലാസാംസ്‌കാരിക മേഖലയിൽ സജീവസാന്നിധ്യവുമായിരുന്ന ഫൈസൽ കുപ്പായിയുടെ (47) മരണം വെള്ളി രാത്രിയാണ് സ്ഥിരീകരിച്ചത്.
|
ബുധനാഴ്ച രാവിലെയാണ് ഫൈസൽ താമസിച്ചിരുന്ന മൻസൂറയിലെ കെട്ടിടം തകർന്നു വീണത്.മികച്ച ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം.
നിലമ്പൂരിലെ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ്.ഭാര്യ: റബീന. മക്കൾ:റന, നദയ, മുഹമ്മദ് ഫാബിൻ.
വീട് പണി പൂർത്തിയാക്കി താമസിക്കാൻ തയ്യാറെടുക്കുകയായിരുന്നു ഫൈസൽ.
പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


