27
Mar 2025
Thu
27 Mar 2025 Thu
hiv malappuram

മലപ്പുറം: മലപ്പുറത്ത് 9 പേര്‍ക്ക് എയ്ഡ്‌സ് രോഗകാരിയായ എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചു. (Nine people in Malappuram infected with HIV, due to drug use )ഒരേ സിറിഞ്ചില്‍ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് രോഗം പടര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ഡി.എം.ഒയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനങിലാണ് ആദ്യത്തെയാള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.
പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി ഇന്‍ജക്ട് ചെയ്തതാണ് രോഗബാധക്ക് കാരണമായത്.

ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള വലിയ സ്‌ക്രീനിങ്ങിനും ആരോഗ്യവകുപ്പ് ഒരുങ്ങുന്നുണ്ട്.

വളാഞ്ചേരിയിലെ എച്ച്ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരു. ഈ യോഗത്തിലായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കും.