08
Sep 2023
Sat
08 Sep 2023 Sat

കോഴിക്കോട്: ദിവസങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട്ടെ പ്രമുഖ ബിസിനസുകാരനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ എരമംഗലം ബാലശേരി ആട്ടൂര്‍ ഹൗസില്‍ ബാവച്ചുട്ടിയുടെ മകന്‍ മുഹമ്മദ് അട്ടൂറിനെ(മാമിക്ക)യൊണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 22 മുതല്‍ മുഹമ്മദ് അട്ടൂറിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ റംലത്ത് ടീച്ചറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാന്‍ മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെയും വിവരമൊന്നും ലഭിച്ചില്ലെന്ന് നടക്കാവ് പൊലീസ് ന്യൂസ്ടാ​ഗ് ലൈവിനോട് പറഞ്ഞു.

മുഹമ്മദ് അട്ടൂറിനെ അന്വേഷിച്ച് ഹൈദരാബാദില്‍ പോയ പൊലീസ് സംഘം തിരിച്ചുവരികയും ചെയ്തു. എന്നാൽ യാതൊരു വിവരവും കിട്ടിയില്ല. മുഹമ്മദിനെ കണ്ടെത്താൻ എല്ലാ വിധത്തിലും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപാര്‍ട്ട്‌മെന്റില്‍ നിന്ന് ആഗസ്ത് 21ന് പുറത്തുപോയ മുഹമ്മദ് അട്ടൂറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ാം തിയതി ഉച്ച വരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു.

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടറുടെ 9497987181, 9645005007 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക