ബംഗളൂരു: കർണാടകയിൽ കാവിവൽക്കരണമോ സദാചാര പൊലീസിങ്ങോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. നിയമവിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും സംസ്ഥാനത്ത് അഴിമതി രഹിത സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് കമ്മീഷണറോടും മുനിസിപ്പൽ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി കെ ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയിലെ പ്രശ്‌നങ്ങൾ നോക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ശനിയാഴ്ചയാണ് സിദ്ധരാമയ്യയുടെ നേതൃത്തിലുള്ള കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്ത് അധികാരത്തിൽ കയറിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





